മതിലകം: നിയന്ത്രണംവിട്ട സ്കൂട്ടർ വൈദ്യുതി കാലിലിടിച്ച് യുവാവ് മരിച്ചു. കയ്പമംഗലം ചളിങ്ങാട് സ്വദേശി കളത്തിപറമ്പിൽ ബഷീറിെൻറ മകൻ ജാബിറാണ് (22) മരിച്ചത്. മതിലകം പള്ളിവളവ്-ചക്കരപ്പാടം റോഡിലായിരുന്നു അപകടം. സുഹൃത്തിെൻറ വീട്ടിൽ പോയി മടങ്ങുന്നതിനിടെ നിയന്ത്രണം സ്കൂട്ടർ പോസ്റ്റിലിടിക്കുകയായിരുന്നു. തലക്ക് പരിക്കേറ്റ് ഏറെ നേരം റോഡിൽ കിടന്ന ശേഷം പൊലീസെത്തി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. വിദേശത്തായിരുന്ന ജാബിർ രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. മതിലകം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മാതാവ്: ശരീഫ. സഹോദരങ്ങൾ: ഷാനിബ, ഷിംനാബി.