പൂക്കോട്ടുംപാടം: കൂറ്റമ്പാറ ചേനാംമ്പാടം നാലകത്ത് ഉസ്മാെൻറ മകൻ ഷിഫിൻ റഹ്മാൻ (24) കൊല്ലത്ത് ബൈക്കപകടത്തിൽ മരിച്ചു. വ്യാഴാഴ്ച രാവിലെ ഏേഴാടെ കൊല്ലം കരിക്കോട്ട് ശിഫിൻ ഓടിച്ച ബൈക്ക് എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: കണ്ണത്ത് സലീന. സഹോദരങ്ങൾ: ഫിഫ്ന തസ്നി, ഷിബിന.