വിഴിഞ്ഞം: ഓട്ടോ കൊണ്ടുപോകുന്നതിന് വഴി തടസ്സപ്പെടുത്തിയതുമായി ബന്ധപ്പെട്ട് അയൽവാസികളും സുഹൃത്തുക്കളും ഓട്ടോ ഡ്രൈവർമാരുമായ രണ്ടുപേർ തമ്മിൽ നടന്ന വാക്തർക്കത്തെത്തുടർന്നുണ്ടായ കത്തിക്കുത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. വെണ്ണിയൂർ മാവറത്തല വീട്ടിൽ കൃഷ്ണൻകുട്ടിയുടെ മകൻ ഷിജി (43) ആണ് മരിച്ചത്. കുത്തേറ്റ അജിയെ (50) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച രാത്രി 8.30ന് വെങ്ങാനൂർ മാവുവിളയിലാണ് സംഭവം നടന്നത്. കുത്തേറ്റയുടൻ ഷിജിയെ വിഴിഞ്ഞം ഗവ. ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മാർഗമധ്യേ മരിച്ചു. മൃതദേഹം പോസ്റ്റ്േമാർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.വിഴിഞ്ഞം െപാലീസ് കേസെടുത്ത് അേന്വഷണം ആരംഭിച്ചിട്ടുണ്ട്. വിജി ഭാര്യയും രോഹിത് മകനുമാണ്.