ചാത്തന്നൂർ: സ്കൂട്ടറിന് പിന്നിൽ അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് വയോധികൻ മരിച്ചു. ചാത്തന്നൂർ ഞവരൂർ നിഷാ മൻസിലിൽ പ്രേംനസീർ (56) ആണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നരയോടെ ദേശീയപാതയിൽ ചാത്തന്നൂർ പോസ്റ്റോഫിസിന് മുന്നിലായിരുന്നു അപകടം. തിരുമുക്കിൽനിന്ന് ചാത്തന്നൂരിലേക്ക് ആക്ടീവ സ്കൂട്ടറിൽ വരികയായിരുന്ന നസീർ എതിർവശത്തെ വർക്ക്ഷോപ്പിലേക്ക് തിരിയവെ അതിവേഗത്തിൽ അതേ ദിശയിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ രണ്ടായി ഒടിഞ്ഞുമാറി. അപകടത്തെതുടർന്ന് സ്കൂട്ടറിൽനിന്ന് തെറിച്ചുപോയ നസീർ എതിരെ വന്ന മാരുതി കാറിൽ തലയിടിച്ചു വീഴുകയായിരുന്നു. നിസ്സാര പരിക്കേറ്റ ബൈക്ക് യാത്രികനായ നെടുങ്ങോേലം സ്വദേശി ശ്രീലാലിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. പോസ്റ്റ് മോർട്ടത്തിനുശേഷം നസീറിെൻറ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് ചാത്തന്നൂർ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.ഭാര്യ: സുഹർബാൻ. മക്കൾ: നിഷാദ്, നിഷ. മരുമക്കൾ: സഹല, അജ്മൽ. ചാത്തന്നൂർ പൊലീസ് കേസെടുത്തു.