കുട്ടനാട്: വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. കൊടുപ്പുന്ന മുട്ടശ്ശേരി വീട്ടില്‍ ബിജുമോെൻറ മകന് റിച്ചു ജോസഫാണ് (17) മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് 2.30നാണ് സംഭവം. സമീപത്തെ കളിസ്ഥലത്ത് സഹപാഠികളുമായി കളിച്ചിരുന്ന റിച്ചു വീട്ടിലേക്ക് കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. വീട്ടുകാര്‍ ഉടന്‍ വണ്ടാനം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. കളിസ്ഥലത്തുനിന്ന് പാമ്പ് കടിയേറ്റതാകാം മരണ കാരണമെന്നാണ് സംശയം. കോവിഡ് ടെസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തു. എടത്വാ സെൻറ് അലോഷ്യസ് സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്. മാതാവ് ഷീജ (മറിയാമ്മ) കരുമാടി കണിയാംപറമ്പില്‍ കുടുംബാംഗമാണ്. സഹോദരങ്ങള്‍: റിയ, റിജിന്‍ (ഇരുവരും സെൻറ് അലോഷ്യസ് സ്കൂള്‍ വിദ്യാര്‍ഥികള്‍). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കൊടുപ്പുന്ന സെൻറ് ജോണ്‍സ് പള്ളി സെമിത്തേരിയില്‍.