ആമ്പല്ലൂര്‍: പുതുക്കാട് കുറുമാലിപ്പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. 65 വയസ്സ് തോന്നിക്കുന്ന പുരുഷെൻറ മൃതദേഹമാണ് തെക്കെ തൊറവ് ഭാഗത്ത് പുഴയില്‍ കണ്ടെത്തിയത്. വലത് കൈയില്‍ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്. കറുത്ത ഷര്‍ട്ടും പാൻറ്സുമാണ് വേഷം. മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ട്. പുതുക്കാട് അഗ്നിരക്ഷാസേനയെത്തി മൃതദേഹം കരക്കെടുത്തു. പുതുക്കാട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പുതുക്കാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.