കൊല്ലം: കൊല്ലൂർവിള പള്ളി റോഡ് എൻ.എൻ.സി ജങ്ഷനിൽ അറഫ നഗർ 132 ൽ കെ.ഒ. റഷീദ് (82) നിര്യാതനായി. ഇന്ത്യൻ യൂനിയൻ മുസ്ലിംലീഗ് ജില്ല ജനറൽ സെക്രട്ടറി, കൊല്ലം പട്ടാളത്ത് പള്ളി ജമാഅത്ത് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലത്തീഫാബീവി. മക്കൾ: സബീനാബീവി, സഫീർ, ഷംല. മരുമക്കൾ: ഹാരിസ്, ഹൈമ, ശിഹാബ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് മക്കാനി പള്ളി ഖബർസ്ഥാനിൽ.