കുണ്ടറ: കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ൈഡ്രവറും ഏഴുവയസ്സുകാരിയും മരിച്ചു. ഓട്ടോൈഡ്രവർ കലയ്ക്കോട് വെളിയം റോഡ്വിളപുത്തൻവീട്ടിൽ നിസാം (50), വെളിയം കലയ്ക്കോട് തോട്ടത്തിൽ പുത്തൻവീട്ടിൽ ഗിരീഷിെൻറ മകൾ ഗ്രീഷ്മ (ഏഴ്) എന്നിവരാണ് മരിച്ചത്. ഗ്രീഷ്മയുടെ സഹോദരി ഗംഗ (13), ബന്ധുക്കളായ രാജമ്മ (63), ഓമന (60), ശശികല (40) എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ എട്ടോടെ പുന്നമുക്കിനും പെരുമ്പുഴക്കും മധ്യേ ആയിരുന്നു അപകടം. ഓച്ചിറ ക്ഷേത്രദർശനത്തിന് പോയ വെളിയം സ്വദേശികളായ കുടുംബമാണ് അപകടത്തിൽപെട്ടത്. കുണ്ടറ പൊലീസ് കേസെടുത്തു.