വേങ്ങര: മിനി ഊട്ടിയിൽ എരുമപ്പാറയിലെ ചെങ്കുത്തായ പാറക്കെട്ടിന് 150 അടി താഴ്ചയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ആലപ്പുഴ നൂറനാട് സ്വദേശി നൗഫലാണ് മരിച്ചത്. വർഷങ്ങളായി കോട്ടക്കൽ പുതുപ്പറമ്പിൽ വാടക ക്വാർട്ടേഴ്സിലാണ് താമസം.
മലപ്പുറം അഗ്നിശമന സേനയിലെ ഫയർ ഓഫിസർമാരായ ജയകുമാർ, മുജീബ്, ഉമ്മർ, ബിപിൻ ഷാജു എന്നിവർ കൊക്കയിൽ ഇറങ്ങിയാണ് മൃതദേഹം പുറത്തെടുത്തത്. അസ്വാഭാവിക മരണത്തിന് വേങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.