ഓച്ചിറ: ക്ലാപ്പന കിഴക്ക് രമ്യയിൽ വി.എം. മോറീസ് (79) നിര്യാതനായി. ക്ലാപ്പന സർവിസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻറാണ്. വടക്കുംതല സെൻറ് അലോഷ്യസ് എൽ.പി.എസ്, ക്ലാപ്പന സെൻറ് ജോസഫ് യു.പി സ്കൂൾ, കോവിൽതോട്ടം ലിഗോറിയസ് സ്കൂൾ എന്നിവിടങ്ങളിൽ പ്രഥമാധ്യാപകനായിരുന്നു. ഭാര്യ: ബ്രിജിറ്റ് (റിട്ട. അധ്യാപിക). മകൾ: ഷീബ. വി. മോറീസ് (പ്രഥമാധ്യാപിക, വടക്കുംതല സെൻറ് അലോഷ്യസ് എൽ.പി സ്കൂൾ). മരുമകൻ: ജോൺ ബോസ്കോ (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ, കേരള യൂനിവേഴ്സിറ്റി). സംസ്കാരം ബുധനാഴ്ച വൈകീട്ട് 4.30ന് ക്ലാപ്പന സെൻറ് ജോർജ് ദേവാലയ സെമിത്തേരിയിൽ.