കോവളം: റോഡ് സൈഡിൽ നിർത്തിയിരുന്ന ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ദമ്പതികളിൽ ഭാര്യ മരിച്ചു. ഭർത്താവിനെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിനിടയാക്കിയ കാറിലെ ഡ്രൈവറടക്കമുള്ളവർ ഓടി രക്ഷപ്പെട്ടു. പൂവാർ കുളത്തൂർ ഉച്ചക്കട പ്ലാന്തോട്ടം മേലെ പുത്തൻവീട്ടിൽ പങ്കിളി ജോസഫിെൻറ ഭാര്യ സരിതാറാണി ഒ.എസ്(33) ആണ് അപകടത്തിൽ മരിച്ചത്.
ഭർത്താവ് പങ്കിളി ജോസഫിന് ഗുരുതര പരിക്കേറ്റു. നാട്ടുകാർ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും സ്വകാര്യ വാഹനത്തിൽ ചാക്കയിലെ സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും സരിതാറാണിയെ രക്ഷിക്കാനായില്ല.
തിങ്കളാഴ്ച ഉച്ചക്ക് മൂന്നോടെ കോവളം ബൈപാസിൽ കോവളം ജങ്ഷന് സമീപമാണ് അപകടം നടന്നത്. ദമ്പതികൾ ചികിത്സയുടെ ഭാഗമായി നഗരത്തിലെ ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
കോവളം ജങ്ഷൻ കഴിഞ്ഞ് മുന്നോട്ട് പോകുമ്പോൾ ജോസഫിെൻറ മൊബൈൽ ഫോൺ ബെല്ലടിച്ചതിനെ തുടർന്ന് റോഡ്സൈഡിൽ ബൈക്ക് നിർത്തി സംസാരിക്കുന്നതിനിടെയാണ് പിന്നിൽ നിന്ന് അമിതവേഗത്തിലെത്തിയ കാർ
ഇരുവരെയും ഇടിച്ച്തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ സരിതയുടെ നട്ടെല്ല് ഒടിയുകയും തലക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇരുകാലുകളിലെയും മുട്ടിന് താഴെയുള്ള എല്ലുകൾ ഒടിഞ്ഞ നിലയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജോസഫിനെ രാത്രിയോടെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയതായി െപാലീസ് പറഞ്ഞു.
അപകടത്തിനിടയാക്കിയ ഇന്നോവ കാറിൽ എട്ടുപേർ ഉണ്ടായിരുന്നതായും ഇവർ ഓടിരക്ഷപ്പെട്ടതായും ഇവർക്കായുള്ള അന്വേഷണം നടന്നുവരുന്നതായും കോവളം െപാലീസ് പറഞ്ഞു.