മാരാരിക്കുളം: ഭര്‍ത്താവിെൻറ സ്കൂട്ടറിന് പിന്നിലിരുന്ന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിൽ പങ്കെടുക്കാൻ പോകുംവഴി മഹിള കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ബൈക്കിടിച്ച് മരിച്ചു. മഹിള കോണ്‍ഗ്രസ് മാരാരിക്കുളം വടക്ക് മണ്ഡലം വൈസ് പ്രസിഡൻറ് എസ്.എല്‍പുരം കാരക്കാച്ചിറ വീട്ടില്‍ ശ്രീലതയാണ് (43) മരിച്ചത്. കോണ്‍ഗ്രസിെൻറ ബൂത്ത് ഏജൻറുമാര്ക്കുള്ള പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് പ്രദേശിക നേതാവായ ഭര്‍ത്താവ് ചന്ദ്രബാബുവിനൊപ്പം മാരാരിക്കുളത്തേക്ക് പോകുംവഴി ദേശീയപാതയില്‍ മാരാരിക്കുളം കളിത്തട്ടിന് സമീപം ഞായറാഴ്ച രാത്രി എേട്ടാടെ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ബൈക്കിടിച്ചാണ് അപകടം. തലക്ക് ഗുരുതര പരിക്കേറ്റ ശ്രീലതയുടെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിൽ രാത്രി 11.30ഓടെയാണ് മരിച്ചത്. കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി യൂനിയന്‍ വനിതസംഘം മുൻ വൈസ് പ്രസിഡൻറാണ്. മക്കള്‍: ശ്രീലക്ഷ്മി, ശ്രീപാര്‍വതി.