അടൂർ: സാമൂഹിക-ജീവകാരുണ്യ പ്രവർത്തകയും അടൂർ മഹാത്മ ജനസേവന കേന്ദ്രം വൈസ് ചെയർപേഴ്സനും പത്തനംതിട്ട മൈലാടുപാറ ഉപാസനയിൽ പരേതനായ പി.കെ. ഗംഗാധരപ്പണിക്കരുടെ മകളുമായ എൻ. പ്രിയദർശന (76) നിര്യാതയായി.
പത്തനംതിട്ട നഗരസഭയിൽനിന്ന് ജൂനിയർ സൂപ്രണ്ടായി വിരമിച്ചശേഷം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി. സമീപ പ്രദേശത്ത് അംഗൻവാടി ഇല്ലാതിരുന്നപ്പോൾ സ്വന്തം സ്ഥലം അംഗൻവാടി സ്ഥാപിക്കാൻ സർക്കാറിന് വിട്ടുകൊടുത്തിരുന്നു. 30 സെൻറ് സ്ഥലം മഹാത്മ ജനസേവന കേന്ദ്രത്തിനായി ദാനംചെയ്തു. മഹാത്മ ജനസേവന കേന്ദ്രത്തിൽ അഗതികൾക്കൊപ്പം താമസിച്ച് അവരെ പരിചരിക്കുകയും സംരക്ഷിക്കുകയും ചെയ്തുവരുകയായിരുന്നു. കരൾ സംബന്ധമായ രോഗത്തിന് ചായലോട് മൗണ്ട് സിയോൺ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ച 3.50നാണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ 10 വരെ അടൂർ മഹാത്മയിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം 11ന് മൈലാടുപാറയിലെ വസതിയിലെത്തിക്കും. സംസ്കാരം വൈകീട്ട് നാലിന് വീട്ടുവളപ്പിൽ നടക്കും. മക്കൾ: രേഖ, റെനു.