മല്ലപ്പള്ളി: ചിറമേൽ മേക്കരിങ്ങാട്ട് മുള്ളംകുഴിക്കൽ പരേതനായ ചാണ്ടി എബ്രഹാമിെൻറ ഭാര്യ ഏലിയാമ്മ എബ്രഹാം (99) നിര്യാതയായി. മുരണി തെങ്ങുംപള്ളിൽ കുടുംബാംഗമാണ്. മക്കൾ: മാത്തുക്കുട്ടി എബ്രഹാം, ജോസഫ് എബ്രഹാം, ഷേർളി എബ്രഹാം (യു.എസ്), പരേതരായ മറിയാമ്മ എബ്രഹാം, അലക്സ് എബ്രഹാം, വർഗീസ് എബ്രഹാം. മരുമക്കൾ: നെടുങ്ങാടപ്പള്ളി പേരങ്ങാട്ട് ശാന്തമ്മ അലക്സ്, കുമ്പളാംപൊയ്ക വലിയപറമ്പിൽ റോസമ്മ ജോസഫ്, കവിയൂർ പൗവത്തിൽ മധുരംകോട്ട് മാമ്മൻ പോത്തൻ, പരേതരായ കവിയൂർ പയ്യമ്പറ കെ.സി. ഈപ്പൻ, ചേർത്തല കരിയിൽ മേരി മാത്തുക്കുട്ടി. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ കൈപ്പറ്റ സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.