ചങ്ങരംകുളം: ചങ്ങരംകുളം കാഞ്ഞിയൂരില്‍ മരമില്ല് തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ബലിഹാര്‍ സമാസ്റ്റിപൂര് ഹസ്സന്‍പൂര്‍ സ്വദേശി ഇസ്റാഫീല്‍ (27) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് മോട്ടോര്‍ തുടക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ബുധനാഴ്ച കാലത്ത് പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.