ആമ്പല്ലൂർ: പീച്ചി മുടിക്കോട് ദേശീയപാത മുറിച്ചുകടന്ന വഴിയാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ആമ്പല്ലൂർ വരാക്കര പുളിഞ്ചോട് തീതായി പോൾസെൻറ മകൻ ചാൾസാണ് (19) മരിച്ചത്. ഇയാളോടൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന ചുള്ളിപ്പറമ്പിൽ ശിവജിത്തിനെയും വഴിയാത്രക്കാരനായ മുടിക്കോട് സ്വദേശി ജോസിനെയും പരിക്കുകളാേടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 7.30ന് പീച്ചി മുടിക്കോട്ടായിരുന്നു അപകടം.