എടവണ്ണ: കേരള നദ്വത്തുൽ മുജാഹിദ്ദീൻ നേതാവും എടവണ്ണ ജാമിഅ നദ്വിയ്യ സ്ഥാപകനും പ്രമുഖ ഇസ്ലാമിക പണ്ഡിതനുമായിരുന്ന പരേതനായ എ. അലവി മൗലവിയുടെ ഭാര്യ പി.സി. ഫാത്തിമക്കുട്ടി (92) നിര്യാതയായി. മക്കൾ: മുഹമ്മദ് അമീൻ പാനൂർ, അബൂബക്കർ വൈത്തിരി, ജമീല ടീച്ചർ (എഴുത്തുകാരി, റിട്ട. അധ്യാപിക), അബ്ദുല്ല നദ്വി (െലക്ചറർ ജാമിഅ നദ്വിയ്യ എടവണ്ണ), റഹ്മാബി വെള്ളൂർ, മുജീബ് (ഐ.ഒ.എച്ച്.എസ് എടവണ്ണ) മുബാറക് (നാഷനൽ ഡ്രഗ്സ് മഞ്ചേരി), പരേതരായ അബ്ദുറഹ്മാൻ (മഞ്ചേരി പി.സി.സി), അബ്ദുസ്സലാം സുല്ലമി (ഗ്രന്ഥകാരൻ), സഈദ് (എസ്.ഡി.പി.ഐ മുൻ ദേശീയ അധ്യക്ഷൻ).
മരുമക്കൾ: സുലൈഖ വണ്ടൂർ, അസ്മാബി അൻവാരിയ്യ, റഹ്മാബി കുണ്ടുതോട്, സൈനബ ടീച്ചർ, അബ്ദുന്നാസർ വെള്ളൂർ, റുബീന മമ്പാട്, റംല അമ്പലവയൽ, പരേതരായ കല്ലിങ്ങൽ അബ്ദു, അബ്ദുസ്സലാം മൗലവി ചെറുവാടി. സഹോദരങ്ങൾ: പി.സി. സുലൈമാൻ മദനി (മുസ്ലിം ലീഗ് നേതാവ്), നഫീസ, റുഖിയ്യ, പരേതരായ മൊയ്തീൻകുട്ടി ഹാജി, കുഞ്ഞാലൻ മൗലവി, ആമിന, അബ്ദുറഹ്മാൻ മദനി, അബ്ദുല്ല മദനി, അബ്ദുൽ കരിം, ഇബ്റാഹിം മദനി.