ചടയമംഗലം: വോട്ട് ചെയ്തു മടങ്ങുന്നതിനിടെ വീട്ടമ്മ അപകടത്തിൽ മരിച്ചു. കുരിയോട് കൃഷ്ണവിലാസത്തിൽ ഉണ്ണികൃഷ്ണെൻറ ഭാര്യ അമ്പിളിയാണ് (44) മരിച്ചത്. സ്കൂട്ടറിെൻറ പിറകിൽ കാറിടിച്ചാണ് അപകടം. ചൊവ്വാഴ്ച ഉച്ചക്ക് 12.30ഓടെ കുരിയോടിന് സമീപമാണ് അപകടം.
മുരുക്കമണിലെ ബൂത്തിൽ വോട്ട് ചെയ്തശേഷം ഭർത്താവിനൊപ്പം ബൈക്കിൽ പോകവെയാണ് പിന്നിലെത്തിയ കാറിടിച്ചത്. സംഭവസമയം അതുവഴി പോയ പൊലീസിെൻറ ഹൈവേ പട്രോളിങ് വാഹനം നിർത്തിയില്ലെന്ന് ആരോപണമുണ്ട്. പിന്നീട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി അനിൽകുമാറിെൻറ വാഹനത്തിലാണ് അമ്പിളിയെ കടയ്ക്കൽ താലൂക്കാശുപത്രിയിൽ എത്തിച്ചത്. എന്നാൽ, രക്ഷിക്കാനായില്ല. മക്കൾ: അഖിൽ കൃഷ്ണ, അനാമിക. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.