കൊട്ടിയം: കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി ഗേറ്റും തൂണും തകർന്നുവീണ് മരിച്ചു. പള്ളിമൺ ചാലക്കര പണയിൽ കിഴക്കതിൽ അനസിെൻറയും നെസീലയുടെയും മകൻ സയ്യിദ് അലി (13) ആണ് മരിച്ചത്. പള്ളിമൺ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. തിങ്കളാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു അപകടം. വീടിനടുത്തുള്ള ഒരു ഗേറ്റാണ് തകർന്നുവീണത്. ഉടൻതന്നെ അയത്തിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നെഞ്ചിന് ഗുരുതര പരിക്കുള്ളതിനാൽ അടിയന്തര ശസ്ത്രക്രിയ നടത്തുന്നതിനുള്ള ഒരുക്കങ്ങൾക്കിടെ ചൊവ്വാഴ്ച രാവിലെ ആറോടെ മരിച്ചു. പൊലീസ് നടപടികൾക്ക് ശേഷം രാത്രി ഏഴരയോടെ കുണ്ടുമൺ ജുമാ മസ്ജിദിൽ ഖബറടക്കി.