നേമം: വിദ്യാർഥിനിയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. കാണവിള വിഷ്ണു ഭവനിൽ പരേതനായ വിജയെൻറ മകൾ ഗ്രീഷ്മ (21) യാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് സംഭവം.
വീടിെൻറ അടുക്കള ഭാഗത്തുനിന്ന് തീ ഉയരുന്നതുകണ്ട് സമീപവാസികളെത്തിയപ്പോഴേക്കും മരിച്ചിരുന്നു. പെൺകുട്ടിയുടെ മാതാവ് സിന്ധുവും അമ്മൂമ്മ പത്മാവതിയും സംഭവസമയം മച്ചേൽ സ്കൂളിൽ വോട്ട് ചെയ്യാൻ പോയിരുന്നു. ഗ്രീഷ്മയുടെതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് മലയിൻകീഴ് പൊലീസിന് ലഭിച്ചിട്ടുണ്ട്. മെഡിക്കൽ കോളജിൽ ബി.ഫാം ഒന്നാം വർഷ വിദ്യാർഥിയാണ്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരൻ വിഷ്ണു.