അടൂർ: മഹാത്മജനസേവന കേന്ദ്രം അന്തേവാസി സീതത്തോട് കോട്ടമൺ പാറ കുറുപ്പിനേത്ത് വീട്ടിൽ കെ.എ ബാബു(69) നിര്യാതനായി. ഇദ്ദേഹത്തിന് രണ്ടു മക്കളുണ്ട്. മൃതദേഹം സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളാരെങ്കിലും എത്തുകയാണെങ്കിൽ മൃതദേഹം സംസ്കാരത്തിനായി വിട്ടുനൽകുമെന്ന് മഹാത്മജന സേവന കേന്ദ്രം അധികൃതർ പറഞ്ഞു.