പട്ടാമ്പി: ഫുട്ബാൾ കളിച്ചുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. വല്ലപ്പുഴ പഴയ പഞ്ചായത്തിനു സമീപം അക്കരതൊടി പരേതനായ എ.ടി. പോക്കുവിെൻറ മകൻ അബ്ദുസ്സലാം (എ. ടി. ബാബു-36) ആണ് മരിച്ചത്. വല്ലപ്പുഴ യുവപ്രതിഭ സ്പോർട്സ് ആൻഡ് ചാരിറ്റി വിങ് ഭാരവാഹിയായ ബാബു വല്ലപ്പുഴ ടർഫ് ഗ്രൗണ്ടിലാണ് കുഴഞ്ഞ് വീണത്. മാതാവ്: സുലൈഖ. ഭാര്യ: റസീന, മക്കൾ: അസ്നഹ്സലാം, മുഹമ്മദ് സലാഹ്, ഫാത്തിമ സൻഹ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് കുറുവട്ടൂർ സബീലുസ്സലാം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.