മാനന്തവാടി: വിമുക്ത ഭടനായ മധ്യവയസ്കനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കമ്മനകുണ്ടാല പനച്ചിയിൽ ഷാജു പീറ്റർ (57) ആണ് മരിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുള്ളതായാണ് പ്രാഥമികനിഗമനം. ഇദ്ദേഹം തനിച്ചാണ് താമസം. തോട്ടത്തിലെ പണിക്കാരനാണ് മൃതദേഹം കണ്ടത്. പനമരം പൊലീസ് മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: പരേതയായ റോസി. മക്കൾ: മനു, അനു (വിദ്യാർഥികൾ, ബംഗളൂരു).