അമ്പലപ്പുഴ: വണ്ടാനം പോസ്റ്റ്ഓഫിസിനുമുന്നിൽ അപകടത്തിൽ പരിക്കേറ്റനിലയിൽ കെണ്ടത്തിയ ബൈക്ക് യാത്രികൻ മരിച്ചനിലയിൽ. വണ്ടാനം കാട്ടുംപുറംവെളി അഷ്കറാണ് (45) മരിച്ചത്. ഇന്നലെ രാവിലെ കണ്ടെത്തിയ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.വണ്ടാനം മെഡിക്കൽ കോളജിന് മുന്നിലെ ഹോട്ടലിൽ തൊഴിലാളിയാണ്. മറ്റ് വാഹനം തട്ടിയതാണോയെന്ന് അന്വേഷിക്കുന്നതായി പുന്നപ്ര പൊലീസ് പറഞ്ഞു.മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വ്യാഴാഴ്ച സംസ്കരിക്കും.