പത്തനംതിട്ട: ചുരുളിക്കോട് ഹസീന മൻസിലിൽ എൻ. ഹസൻകുട്ടി (57) വാഹനം ഇടിച്ച് മരിച്ചു. ബുധനാഴ്ച വൈകീട്ട് 3.30ന് ചുരുളിക്കോട് ജങ്ഷനിലാണ് അപകടം. ബസിറങ്ങി റോഡ് മുറിച്ചുകടക്കവെ സ്കോർപിയോ വാൻ വന്നിടിക്കുകയായിരുന്നു. ഉടൻ നാട്ടുകാർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുന്നിൽ ചെരിപ്പ് കുത്ത് ജോലി ചെയ്തിരുന്നു. ഉച്ചഭക്ഷണത്തിന് വീട്ടിലേക്ക് പോകുകയായിരുന്നു. ഖബറടക്കം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് പത്തനംതിട്ട മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ. ഭാര്യ: ഖദീജാബീവി. മക്കൾ: കെ.എച്ച്. ഹസീന, ഷെഫീഖ്, ഷെമീർ. മരുമക്കൾ: പി.എസ്. ബാബു, ബിൻസി.