പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്ത് യുവാവ് ട്രെയിൻ തട്ടി മരിച്ചു. പരിയാപുരം തട്ടാരക്കാട് ആട്ടീരി ഗൗരി നിവാസിൽ വിജയകൃഷ്ണെൻറ മകൻ ജയകൃഷ്ണനാണ് (29) മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടിന് അങ്ങാടിപ്പുറത്തിനു സമീപമാണ് സംഭവം. അപകട മരണമാണെന്നാണ് പൊലീസ് നിഗമനം. അവിവാഹിതനാണ്. മാതാവ്: സുമ. സഹോദരൻ: ഹരികൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ നഗരസഭ ശ്മശാനത്തിൽ.