തിരൂർ: മണ്ണാർക്കാട് എം.എൽ.എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. എൻ. ഷംസുദ്ദീെൻറ മാതാവും പരേതനായ പച്ചാട്ടിരി നാവാംകണ്ടത്തിൽ മുഹമ്മദ് കുട്ടിയുടെ ഭാര്യയുമായ മുറിവഴിക്കൽ (കോളപ്പാട്ട്) വട്ടിയം വീട്ടിൽ മറിയക്കുട്ടി (70) നിര്യാതയായി. മകൾ: ഉമ്മുഹബീബ. മരുമക്കൾ: വി.പി. സക്കരിയ, കെ.പി. റാഫിദ.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, റഷീദലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി. അബ്ദുൽ വഹാബ്, എം.പി. അബ്ദുസ്സമദ് സമദാനി, അഡ്വ. എം. ഉമ്മർ എം.എൽ.എ, സി. മമ്മൂട്ടി എം.എൽ.എ, ടി.വി. ഇബ്രാഹിം എം.എൽ.എ, പി.കെ. അബ്ദുറബ്ബ് എം.എൽ.എ, കുറുക്കോളി മൊയ്തീൻ, അഡ്വ. യു. എ. ലത്തീഫ്, പി.കെ. ഫിറോസ്, അഷ്റഫ് കോക്കൂർ, എം. അബ്ദുല്ലക്കുട്ടി, സുഹ്റ മമ്പാട് തുടങ്ങിയവർ വസതി സന്ദർശിച്ചു.