ചാലക്കുടി: ദേശീയ പാതയിൽ ലോറിക്കടിയിൽ പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മുരിങ്ങൂർ പൊട്ടയ്ക്ക വീട്ടിൽ സെബാസ്റ്റ്യൻ (60) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ചാലക്കുടി പുഴയുടെ പാലത്തിന് സമീപം മുരിങ്ങൂർ ഭാഗത്തായിരുന്നു അപകടം. കൊരട്ടിയിൽ നിന്ന് ചാലക്കുടിക്ക് വരികയായിരുന്ന സെബാസ്റ്റ്യൻ സഞ്ചരിച്ച സ്കൂട്ടർ തൊട്ട് പിന്നാലെ എത്തിയ ലോറിയുടെ ചക്രത്തിനടിയിൽപ്പെടുകയായിരുന്നു. ഭാര്യ: മേരി. മക്കൾ: സ്റ്റെമിൻ, ബെസ്റ്റി, സ്റ്റെറിൻ. മരുമക്കൾ: അനു, ജോജോ.