ചവറ: സുഹൃത്തുക്കളായ യുവാക്കൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപെട്ട് ഒരാൾ മരിച്ചു; മൂന്നുപേർക്ക് പരിക്ക്.
കോയിവിള കണ്ണങ്കര കാട്ടിൽവീട്ടിൽ മോഹൻ-സുശീല ദമ്പതികളുടെ മകൻ മഹേഷ് (30) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പതിനൊന്നരക്കായിരുന്നു അപകടം. മൂന്നു ബൈക്കുകളിലായി ഏഴംഗസംഘം ശാസ്താംകോട്ട പോയി മടങ്ങവെ മഹേഷിെൻറ ബൈക്ക് തേവലക്കര കോട്ടൂർ ജങ്ഷന് സമീപം നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. മഹേഷിെൻറ ബൈക്ക് അപകടത്തിൽപെട്ടത് കണ്ട് തൊട്ടുപിറകിൽ വന്ന ബൈക്ക് രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോൾ ആ ബൈക്കിന് പിന്നിലിരുന്നയാളും പിറകിലോട്ട് തലയിടിച്ചുവീഴുകയായിരുന്നു.
സുഹൃത്തുക്കളായ സനൂജ്, ശ്യാംകുമാർ, ഷാനു എന്നിവരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാലുപേരെയും ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മഹേഷിനെ രക്ഷിക്കാനായില്ല. സഹോദരങ്ങൾ: മനീഷ്, ലക്ഷ്മി. തെക്കുംഭാഗം പൊലീസ് കേസെടുത്തു.