വര്‍ക്കല: യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. യൂത്ത് കോണ്‍ഗ്രസ് നടയറ കുന്നില്‍ യൂനിറ്റ് ഭാരവാഹി നടയറ കുന്നില്‍ പുത്തന്‍വീട്ടില്‍ അല്‍സമീർ (34) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ കണ്വാശ്രമം മാലിന്യ പ്ലാൻറിന് സമീപത്തെ മരത്തിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. നാട്ടുകാര്‍ ദുരൂഹത ആരോപിച്ചതിനെത്തുടര്‍ന്ന് വര്‍ക്കല പൊലീസും ഫോറന്‍സിക് വിദഗ്ധരുമെത്തി പരിശോധന നടത്തി. കാറ്ററിങ് തൊഴിലാളിയായിരുന്നു അല്‍സമീര്‍. ഭാര്യ: സജീന. രണ്ട് മക്കളുണ്ട്.