പാറശ്ശാല: വൈദ്യുതി തകരാർ പരിഹരിക്കാനെത്തവെ പോസ്റ്റില്‍നിന്ന് ഷോക്കേറ്റ് വീണ് ചികിത്സയിലിരുന്ന വൈദ്യുതി ജീവനക്കാരന് മരിച്ചു.
ഉദിയന്‍കുളങ്ങര സൂര്യ നിവാസില്‍ പരേതനായ രാജമൂര്‍ത്തി-ശ്രീകണ്േഠശ്വരി ദമ്പതികളുടെ മകന് ശ്രീകാന്ത് (39 -ഉണ്ണി) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെ കടയ്ക്കാവൂര്‍ പരിധിയിലെ വൈദ്യുതി പോസ്റ്റില്‍ പണിക്കിടെ താഴേക്ക് വീഴുകയായിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കെ വ്യാഴാഴ്ച ഉച്ചോടെ മരിക്കുകയായിരുന്നു. തുടര്‍ന്ന് വൈകീേട്ടാടെ മൃതദേഹം പോസ്റ്റ്േമാര്‍ട്ടത്തിനുശേഷം ബന്ധുകള്‍ക്ക് കൈമാറി. ഭാര്യ: സൂര്യ. മകന്: ശ്രീനന്ദന്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.