നെടുങ്കണ്ടം: തൂക്കുപാലത്തുനിന്ന് വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ സഹകരണ ബാങ്ക് മാനേജരെ രാജാക്കാടിന് സമീപം സ്വന്തം വാഹനത്തിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. നെടുങ്കണ്ടം അര്‍ബന്‍ കോഓപറേറ്റിവ് സൊസൈറ്റി തൂക്കുപാലം ശാഖാ മാനേജര്‍ നെടുങ്കണ്ടം മൈനര്‍ സിറ്റി കണ്ണംകരയില്‍ കെ.എന്‍. ജയകുമാറാണ് (51) മരിച്ചത്. വ്യാഴാഴ്ച രാവിലെ ബാങ്കിലെത്തി ചുമതല മറ്റൊരു ഉദ്യോഗസ്ഥന് കൈമാറിയശേഷം രാജാക്കാട് സ്വദേശിയായ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗത്തിെൻറ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സ്വന്തം വാഹനത്തില്‍ തിരിക്കുകയായിരുന്നു. ഉച്ചയോടെ സുഹൃത്തുക്കളാണ് വിവാഹ വീടിനു സമീപം വാഹനത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാജാക്കാട് പൊലീസ് കേസെടുത്തു. ഭാര്യ: കട്ടപ്പന കുളംപള്ളില്‍ കുടുംബാംഗം ഷൈല (എല്‍.ഐ.സി.ഏജൻറ്). ഏകമകൻ: ഗോകുല്‍ (ബിരുദ വിദ്യാർഥി). സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് നാലിന് വീട്ടുവളിപ്പില്‍.