ആലത്തൂർ: തരൂരിൽ കാണതായ എട്ട് വയസ്സുകാരനെ കുളത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി. അത്തിപ്പൊറ്റ വായനശാലക്ക് സമീപം വർക്ഷോപ് നടത്തുന്ന തരൂർ വില്ലേജ് ഓഫിസിന് സമീപം മാങ്ങോട്ടിൽ താമസിക്കുന്ന അമൽ രാജിെൻറ ഏക മകൻ രഞ്ജിത്ത് റോഷനെയാണ് വീടിനടുത്ത കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകീട്ട് മൂന്ന് മുതൽ കുട്ടിയെ കാണാതായിരുന്നു. പല സ്ഥലത്തും തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. വെള്ളിയാഴ്ച പുലര്‍ച്ച കുളത്തിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. ആലത്തൂര്‍ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം രാത്രിയോടെ അത്തിപ്പൊറ്റ പൊതുശ്മശാനത്തിൽ സംസ്കരിച്ചു. അത്തിപ്പൊറ്റ കെ.എം.എം.എൽ.പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: സുനിത.