നെടുമങ്ങാട്: പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ഡോ. ജാസി ഗിഫ്റ്റിെൻറ പിതാവ് വിതുര പള്ളി വീട്ടിൽ ഗിഫ്റ്റ് ഇസ്രായേൽ (74) നിര്യാതനായി. കേരള യൂനിവേഴ്സിറ്റി റിട്ട. അസി. രജിസ്ട്രാർ ആയിരുന്നു. നെടുമങ്ങാട് അരുവിക്കര വെമ്പന്നൂർ സ്വദേശിയാണ്. ഭാര്യ: രാജമ്മ ഗിഫ്റ്റ്. പരേതയായ ജിസി ഗിഫ്റ്റ് മകളാണ്.
മരുമക്കൾ: അതുല്യ, ജോജോ.
സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം കവടിയാർ പറമ്പുക്കോണം സാൽവേഷൻ ആർമി സെമിത്തേരിയിൽ.