വളാഞ്ചേരി: കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. കുറുമ്പത്തൂർ വില്ലേജ് ഓഫിസിന് സമീപം തയ്യിൽെത്താടി പരേതനായ രാമെൻറ മകൻ പ്രസാദ് (40) ആണ് മരിച്ചത്. അയൽവാസിയുടെ കിണറ്റിലകപ്പെട്ട പൂച്ചയെ രക്ഷപ്പെടുത്തി കിണറ്റിൽനിന്ന് കയറവേ അസ്വസ്ഥത അനുഭവപ്പെട്ട യുവാവ് താഴേക്ക് പതിക്കുകയായിരുന്നു. നട്ടെല്ലിന് സാരമായ പരിക്കേറ്റ പ്രസാദിനെ നാട്ടുകാർ ഉടൻ പുത്തനത്താണിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് അപകടം. മാതാവ്: ദേവകി. ഭാര്യ: ജസ്മി. മകൻ: ശ്രീശാന്ത്. സഹോദരങ്ങൾ: പ്രമോദ്, പ്രബിത്.