അന്തിക്കാട്: കാണാതായ വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അന്തിക്കാട് മേനോൻ ഷെഡിന് വടക്ക് വെട്ടിയാട്ടിൽ രാമദേവനാണ് (72) മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ച കാണാതായ രാമദേവനു വേണ്ടി വീട്ടുകാർ അന്വഷണം നടത്തി വരുന്നതിനിടെയാണ് വെള്ളിയാഴ്ച രാവിലെ വീടിനു സമീപത്തെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. അന്തിക്കാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: സാവിത്രി. മക്കൾ: ഹിമി, ഹിജി, ഷിജി, സ്വാതി. മരുമക്കൾ: മണികണഠൻ, പ്രദീപ്, ഷിബു, മിഥുൻ.