പുന്നയൂർ: ആലാപാലത്ത് മീൻപിടിക്കുന്നതിനിടെ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. അകലാട് ഒറ്റയിനി കുന്നിക്കൽ അബുവാണ് (68) മരിച്ചത്. വെള്ളിയാഴ്ച പുലർച്ച ആലാപാലത്തിനു സമീപം തോട്ടിൽ മീൻ പിടിക്കുന്നതിനിടെ കുഴഞ്ഞുവീണ് ചളിയിൽ മുങ്ങിയാണ് മരണം. വർഷങ്ങളായി പുന്നയൂർ, പുന്നയൂർക്കുളം, വടക്കേക്കാട്, ചാവക്കാട് മേഖലകളിൽ മീൻ വിൽപന നടത്തിവരുകയായിരുന്നു.