ചാലക്കുടി: ആത്മഹത്യക്ക് ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു. ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടപ്പുഴ ശങ്കരമംഗലത്ത് രാമെൻറ മകൻ ശശിധരൻ (59) ആണ് മരിച്ചത്. ഭാര്യ ജ്യോതിലക്ഷ്മിയെ (48) ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെയാണ് ഇരുവരെയും വീടിനുള്ളിൽ വിഷം അകത്തുചെന്ന നിലയിൽ കണ്ടെത്തിയത്. ജ്യോതിലക്ഷ്മിയുടെ കൈഞരമ്പ് മുറിച്ചിട്ടുണ്ട്. കുറെക്കാലം ഗൾഫിലായിരുന്ന ശശിധരൻ ചാലക്കുടിയിൽ ജ്വല്ലറി നടത്തിയിരുന്നു. അത് നിർത്തി മറ്റു കച്ചവടങ്ങളിലേക്ക് തിരിഞ്ഞു. ശശിധരന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കുടുംബത്തിൽ സ്വത്ത് സംബന്ധമായ തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നാണ് സൂചന. ഇവരുടെ ഭാഗം തട്ടിയെടുത്തതായി പരാതിയുണ്ടായിരുന്നു. ഏകമകൾ: മീര. വീട്ടിൽ അവിവാഹിതയായ മൂന്ന് സഹോദരിമാരും ഉണ്ട്.