കൂത്തുപറമ്പ്/തൃശൂര്‍: കനറാ ബാങ്ക് മാനേജറെ ബാങ്കില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കനറാ ബാങ്ക് കൂത്തുപറമ്പ്് ശാഖ മാനേജറും തൃശൂര്‍ മണ്ണുത്തി മുല്ലക്കര തോട്ടപ്പടിയില്‍ സാബു നിവാസില്‍ പരേതനായ സാബുവിെൻറ ഭാര്യയുമായ സ്വപ്നയാണ് (38) മരിച്ചത്. വെള്ളിയാഴ്ച രാവിലെ കണ്ണൂര്‍ കൂത്തുപറമ്പിലാണ് സംഭവം. രാവിലെ 8.15ന് ഓഫിസിലെത്തിയ ഇവര്‍ ആത്മഹത്യക്കുറിപ്പ് എഴുതിവെച്ച് തൂങ്ങിമരിക്കുകയായിരുന്നു. സഹപ്രവർത്തകര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സ്വപ്ന കുട്ടികുന്നില് വീട് വാടകക്കെടുത്ത് മകളോടൊപ്പമാണ് താമസിച്ചിരുന്നത്. ജോലി സംബന്ധമായ മാനസിക സംഘര്‍ഷങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് പറയുന്നു. ഒരു വര്‍ഷം മുമ്പാണ് സാബു ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഡി.ഡി പടിയില്‍ പുതിയ വീട് വെച്ച് താമസം മാറ്റാന്‍ ഒരുങ്ങുന്നതിനിടെയായിരുന്നു സാബുവിെൻറ മരണം. മുതുവറയിലാണ് സ്വപ്നയുടെ വീട്. മക്കള്‍: നിരഞ്ജന്, നിവേദിക (തൃശൂര്‍ കേന്ദ്രീയ വിദ്യാലയ വിദ്യർഥികൾ).