അണ്ടത്തോട്: പാപ്പാളി കൊപ്പരകത്ത് കുഞ്ഞുമോെൻറ മകൻ കബീറിനെ (32) വീടിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബസ് കണ്ടക്ടറായിരുന്ന കബീർ കോവിഡ് പ്രതിസന്ധിയെ തുടർന്ന് മറ്റു പല ജോലികളും എടുത്താണ് കുടുംബം നോക്കിയിരുന്നത്. എറണാകുളത്ത് പച്ചക്കറി കടയിൽ ജോലി ചെയ്യുന്നതിനിടെ വോട്ട് ചെയ്യാനാണ് കഴിഞ്ഞ ദിവസം നാട്ടിലെത്തിയത്. പിതാവും മാതാവും അവശനിലയിലായി കിടപ്പിലാണ്. പാത്തുമ്മുവാണ് മാതാവ്. സഹോദരിമാർ: ജുമൈല, ഫൗസിയ, ആതിഖ.