വേങ്ങര: ടൗണിൽ 20 വർഷത്തിലധികമായി ഫോട്ടോഗ്രാഫർ ആയി പ്രവർത്തിച്ചിരുന്ന ഹാറൂൺ റഷീദ് (44) നിര്യാതനായി. കുറുവിൽ കുണ്ട് സൗദി നഗർ പരേതനായ പൂവത്തും പറമ്പിൽ മുഹമ്മദ് കുട്ടിയുടെ മകനും വേങ്ങര ടൗണിലെ ഫോട്ടോ പാർക്ക് സ്റ്റുഡിയോ ഉടമയുമാണ്. മാതാവ്: സാറ. ഭാര്യ: മറിയം. മക്കൾ: ഷിബില, അംജൂം, ഹാദി. മരുമകൻ: താരിഖ് അഹമ്മദ് (ആനക്കയം)