അമ്പലപ്പുഴ: കാറിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു. അമ്പലപ്പുഴ കരൂർ കുറ്റിക്കാട് വീട്ടിൽ പരേതരായ ശ്രീധരൻപിള്ള-കനകമ്മ ദമ്പതികളുടെ മകൻ അനിൽകുമാറാണ് (54) മരിച്ചത്. ബുധനാഴ്ച രാത്രി 9.30ഓടെ കച്ചേരിമുക്കിന് കിഴക്ക് ഭാഗത്തായിരുന്നു അപകടം.
അതേ കാറിൽ അനിൽകുമാറിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിൽ കഴിയവേ വ്യാഴാഴ്ച മരിച്ചു. സഹോദരൻ: ഹരികുമാർ.