അടിമാലി: മുക്കുടിലിനുസമീപം സ്കൂട്ടർ മറിഞ്ഞ് യുവതി മരിച്ചു. ഞാറുകുളം കുഞ്ഞുമോൻ-മോളി ദമ്പതികളുടെ മകൾ സീനയാണ് (40) മരിച്ചത്. ഗോവയിൽ ആയുർവേദ നഴ്സായ സീന ഈസ്റ്ററിന് മുക്കുടിലിലെ കുടുംബവീട്ടിൽ എത്തിയതാണ്. വെള്ളിയാഴ്ച രാവിലെ ബന്ധുവായ ആനിയെയും കൂട്ടി കുരുമുളക് വിൽക്കാൻ സ്കൂട്ടറിൽ ആത്മാവ് സിറ്റിയിലേക്ക് പോകുമ്പോഴാണ് അപകടം. ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായി വാഹനം കൊക്കയിലേക്ക് പതിച്ചു. തലക്കും നെഞ്ചിനും ഗുരുതര പരിക്കേറ്റ സീനയെ നാട്ടുകാർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പരിക്കേറ്റ ആനി അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സീനയുടെ കുടുംബം വർഷങ്ങളായി ഗോവയിലാണ് താമസം. അവധിക്ക് നാട്ടിൽവന്ന സീനയെ കൊണ്ടുപോകാൻ ഭർത്താവ് രാജൻ ഗോവയിൽനിന്ന് വരാനിരിക്കെയാണ് അപകടം. മക്കൾ: രസിക, തേജസ്. സഹോദരങ്ങൾ: സിസ്റ്റർ സീമ, സീജ.