ശാസ്താംകോട്ട: പുത്തൂർ മണ്ഡപം ജങ്ഷനിൽ ബസിനടിയിൽപെട്ട് യാത്രക്കാരൻ മരിച്ചു. ശാസ്താംകോട്ട മനക്കര ഗൗരിയിൽ വിജയകുമാർ (54) ആണ് മരിച്ചത്. വാട്ടർ അതോറിറ്റി ജീവനക്കാരനാണ്. ബസിൽ നിന്നിറങ്ങവെ പിടിവിട്ട് താഴെ വീഴുകയും ബസിെൻറ പിൻചക്രം തലയിലൂടെ കയറുകയുമായിരുന്നു. പുത്തൂർ ജങ്ഷനിലെ ഗതാഗത കുരുക്കിൽപ്പെട്ട ബസിൽനിന്ന് ഇറങ്ങാൻ ശ്രമിക്കവെ പെട്ടെന്ന് വാഹനം മുൻപോട്ടെടുക്കുകയും വിജയകുമാർ അപകടത്തിൽ പെടുകയുമായിരുന്നു. ഭാര്യ: പരേതയായ ഉഷാകുമാരി. മകൾ: അപർണ വിജയൻ. മരുമകൻ: രാധീഷ് കൃഷ്ണൻ (നീലിപിലാവ് എൽ.പി.എസ്, ചിറ്റാർ). സംസ്കാരം പിന്നീട്.