ഓയൂർ: പൂയപ്പള്ളി നാൽക്കവല സ്നേഹാലയത്തിന് സമീപം ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. പൂയപ്പള്ളി, മരുതമൺപള്ളി, രാഹുൽമന്ദിരത്തിൽ പരേതനായ രാജേന്ദ്രൻ പിള്ളയുടെയും രമാദേവിയുടെയും മകൻ രാംദുൾരാജ് (25) ആണ് മരിച്ചത്. പൂയപ്പള്ളിയിൽ നിന്ന് മീയ്യണ്ണൂർ മിൽമയുടെ സഹകരണ സംഘത്തിലേക്ക് പാലുമായി പോവുകയായിരുന്ന രാംദുൾരാജിെൻറ സ്കൂട്ടറും എതിർദിശയിൽവന്ന അക്കാവിള ക്രഷർ യൂനിറ്റിെൻറ ടിപ്പറുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ രാംദുൽ രാജ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. സഹോദരൻ: രാഹുൽ രാജ്.