ശാസ്താംകോട്ട: ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ശൂരനാട് വടക്ക് ആനയടി ശങ്കരവിലാസം ബംഗ്ലാവിൽ ഗോപാലകൃഷ്ണപിള്ള (73) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 3.45 ന് ആനയടി പാലത്തിന് സമീപമായിരുന്നു അപകടം. കടയിൽനിന്ന് സാധനം വാങ്ങി വീട്ടിലേക്ക് മടങ്ങവെയാണ് അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് തെറിപ്പിച്ചത്.
പരിക്കേറ്റ ഇദ്ദേഹത്തെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: കമലമ്മ. മക്കൾ: സജീവ്, രാജീവ്, സിത്താര. മരുമക്കൾ: റീന, സ്വപ്ന, രഞ്ജിത്.