ചവറ: ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് യുവാവ് മരിച്ചു. ചവറ നല്ലേഴുത്ത് ജങ്ഷന് സമീപം കോട്ടയ്ക്കകം രോഹിണിയിൽ ജയകുമാർ-ജയ ദമ്പതികളുടെ മകൻ അഭിജിത് (23) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പതിനൊന്നരക്കായിരുന്നു അപകടം. ചവറ ഭാഗത്തുനിന്ന് വന്ന ബൈക്ക് നല്ലേഴുത്ത് ജങ്ഷനിൽനിന്ന് കിഴക്കോട്ട് തിരിയവെ ബൈക്കിെൻറ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലും മതിലിലും ഇടിക്കുകയായിരുന്നു. വീടിനടുത്തായിരുന്നു അപകടം. ഗുരുതര പരിക്കുകളോടെ ജില്ല ആശുപത്രിയിലെത്തിക്കും മുമ്പ് വഴിമധ്യേ അഭിജിത് മരിക്കുകയായിരുന്നു.