കഴക്കൂട്ടം: ചെമ്പഴന്തി ആഹ്ലാദപുരത്ത് റോഡ് മുറിച്ചുകടക്കുമ്പോൾ കാറിടിച്ച് പരിക്കേറ്റ് മരിച്ച യുവാവിെൻറ മൃതദേഹം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ സംസ്കരിക്കും. ആഹ്ലാദപുരം ഉടുമ്പൂർ കാവുംപുറത്ത് വീട്ടിൽ തുളസീധരൻ നായർ, ലക്ഷ്മിക്കുട്ടിയമ്മ ദമ്പതികളുടെ മകൻ രാജേഷ് കുമാറാണ് (46) മരിച്ചത്. വ്യാഴാഴ്ച രാത്രി 7.45ന് കാൽനടയായി റോഡ് മുറിച്ചുകടക്കുമ്പോഴാണ് ചെമ്പഴന്തി ഭാഗത്തുനിന്ന് വന്ന കാർ ഇടിച്ചത്. കെട്ടിട നിർമാണ തൊഴിലാളിയാണ് മരിച്ച രാജേഷ്കുമാർ. അപകടത്തിൽപെട്ട കാർ നിർത്താതെപോയി.
കഴക്കൂട്ടം പൊലീസ് കേസെടുത്തു. ഭാര്യ: ശാരിക. മക്കൾ: അർജുൻരാജ്, അക്ഷയ ജ്യോതി. സഹോദരൻ: രാജീവ് കുമാർ (ജോർദാൻ). മരണാനന്തരചടങ്ങ് വെള്ളിയാഴ്ച രാവിലെ 8.30ന്.