പാങ്ങോട്: വയോധികനെ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭരതന്നൂർ മൂലപ്പേഴ് തടത്തരികത്ത് വീട്ടിൽ ഗംഗാധരൻ നാടാർ (93) ആണ് മരിച്ചത് .
പാലോട് കള്ളിപ്പാറ കുരുവിലാഞ്ചലിൽ മകളോടൊപ്പം താമസിക്കുന്ന ഇദ്ദേഹം വെള്ളിയാഴ്ച രാവിലെ മൂലപ്പേഴിലുള്ള പുരയിടത്തിൽ കശുവണ്ടി അടർത്താൻ എത്തിയിരുന്നു. ഉച്ചയായിട്ടും കാണാതിരുന്നതിനെ തുടർന്ന് നോക്കുമ്പോൾ മാവിൻചുവട്ടിൽ മൃതദേഹം കാണപ്പെടുകയായിരുന്നു. പാങ്ങോട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു