പോത്തൻകോട്: പ്ലാമൂട് ചിറ്റിക്കരപാറയിൽ യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലയിക്കോണം മുഖിൽ ഭവനിൽ വാടകക്ക് താമസിക്കുന്ന മുഖിലി(26)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴക്കൂട്ടം അഗ്നിശമന സേനയുടെ സഹായത്തോടെയാണ് മൃതദേഹം എടുത്തത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.